4:24 pm - Sunday June 23, 7078

22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് രണ്ടു ഡോസ്‌കോവിഡ് വാക്സിനുമെടുത്തു: മെഡിക്കല്‍ ഓഫീസര്‍ വിളിച്ച് വരുത്തി വാക്‌സിന്‍ എടുപ്പിച്ചത്രെ!

Editor

പത്തനംതിട്ട(കടമ്പനാട്) : 22 വയസ്സ് പ്രായമുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ ചിന്ത ജെറോം വാക്‌സിന്‍ സ്വീകരിച്ചത് വിവാദമായപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റ് വാക്‌സിന്‍ സ്വീകരിച്ച വിവരം പുറത്ത് വരുന്നത്. 18 – 45 വയസ്സിനുളളില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ രജിസ്‌ടേഷന്‍ പോലും ആരംഭിചിട്ടില്ലാത്ത സാഹചര്യത്തിലാണ് 32 വയസ്സുള്ള ചിന്ത ജെറോം, വാക്‌സിന്‍ സ്വീകരിച്ചത്. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പ്രാദേശിക ആരോഗ്യ സംവിധാനത്തിലുള്ള തന്റെ സ്വാധീനപയോഗിച്ചാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നാണ് ആക്ഷേപം. 18 -45 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ വൈകുമെന്ന ഔദ്യോഗിക അറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് പഞ്ചായത്തിനു് മാതൃകയാകേണ്ട പ്രസിഡന്റ് വാക്‌സിനേഷന്‍ സ്വാധീന മുപയോഗിച്ച് സ്വീകരിച്ചത്.

പ്രസിഡന്റ് വാക്‌സിനേഷന്‍ സ്വീകരിച്ചു എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിതീകരിച്ചു. ഇലക്ഷന് മുന്നോടിയായി പഞ്ചായത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനെടുത്ത കൂട്ടത്തില്‍ പറ്റിയതാണന്നാണ് ആരോഗ്യ വകുപ്പി കൃതര്‍ പറയുന്നത്. മെഡിക്കല്‍ ഓഫീസര്‍ വിളിച്ച് വരുത്തി വാക്‌സിന്‍ എടുപ്പിച്ചയെന്ന് പഞ്ചായത്ത് പ്രസിഡന്റ് .കോവിഡ് മാനദണ്ഡവും പ്രോട്ടോക്കോളും ലംഘിച്ച പ്രസിഡന്റിന് എതിരേ നടപടി വേണമെന്ന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കടമ്പനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒരു സംശയവും വേണ്ട അഞ്ചു സീറ്റിലും എല്‍ഡിഎഫ് ജയിക്കും: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പത്തനംതിട്ട ജില്ലയിലെ സ്ഥിതിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ വിശകലനം അച്ചട്ടായി

തിരുവല്ല പുഷ്പഗിരിയില്‍ മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയത് ഒമ്പതു ലക്ഷത്തിന്റെ ബില്‍: മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: