ഒരു സംശയവും വേണ്ട അഞ്ചു സീറ്റിലും എല്‍ഡിഎഫ് ജയിക്കും: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പത്തനംതിട്ട ജില്ലയിലെ സ്ഥിതിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ വിശകലനം അച്ചട്ടായി

Editor

പത്തനംതിട്ട:ഇപ്പോഴത്തെ നില വച്ചു നോക്കിയാല്‍ ഒരു സംശയവും വേണ്ട, പത്തനംതിട്ട ജി്ല്ലയിലെ അഞ്ചു സീറ്റിലും എല്‍ഡിഎഫ് വിജയിക്കും. കോന്നിയില്‍ സാക്ഷാല്‍ അടൂര്‍ പ്രകാശ് വന്നാല്‍ പോലും കെയു ജനീഷ്‌കുമാറിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് പത്തനംതിട്ടയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി. വിശാഖന്‍ നടത്തിയ വിശകലനമായിരുന്നു ഇത്. ആ വിശകലനം അച്ചട്ടാവുകയും ചെയ്തു. ജില്ലയില്‍ അഞ്ചു സീറ്റും എല്‍ഡിഎഫ് നിലനിര്‍ത്തി.

മീഡിയാവണ്‍ ചാനലിന്റെ പത്തനംതിട്ട ജില്ലയിലെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് അവലോകനത്തില്‍ പങ്കെടുക്കുമ്പോഴാണ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി വിശാഖന്‍ കിറുകൃത്യമായ വിശകലനം നടത്തിയത്. നിലപാട് വിശദീകരിക്കാന്‍ അദ്ദേഹം പറഞ്ഞ പോയിന്റുകളും ശ്രദ്ധേയമാണ്. എന്‍ഡിഎയും യുഡിഎഫും ഇപ്പോഴും ശബരിമല പറഞ്ഞു നടക്കുകയാണ്. എല്‍ഡിഎഫ് പറയുന്നത് അവര്‍ നടപ്പാക്കിയ വികസന പദ്ധതികളെ കുറിച്ചാണ്. ശബരിമല വിഷയം കാലഹരണപ്പെട്ടു. അത് പറഞ്ഞ് നടന്നാല്‍ വോട്ട് കിട്ടില്ല. എല്‍ഡിഎ-് സര്‍ക്കാരിനെതിരേ ചൂണ്ടിക്കാണിക്കാന്‍ ഒരു വിഷയവും മറ്റു രണ്ടു മുന്നണികള്‍ക്കുമില്ല.

അതു കൊണ്ട് പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്നായിരുന്നു മംഗളം ദിനപത്രം ജില്ലാ ലേഖകന്‍ കൂടിയായ വിശാഖന്റെ വിശദീകരണം. അന്നു തന്നെ സിപിഎം സൈബര്‍ സേനകള്‍ ഈ വിശകലനം ആഘോഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നതിന് ശേഷം ഈ വിശകലനം വൈറല്‍ ആവുകയാണ്.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രമേശ് ചെന്നിത്തലയെക്കൊണ്ട് ഈ കോമാളി വേഷം എല്ലാം കെട്ടിച്ച അടൂരിലെ അന്താരാഷ്ട്ര വിദഗ്ദ്ധന് പൂച്ചെണ്ട് നല്‍കി നോവലിസ്റ്റ് ബെന്യാമിന്‍

22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് രണ്ടു ഡോസ്‌കോവിഡ് വാക്സിനുമെടുത്തു: മെഡിക്കല്‍ ഓഫീസര്‍ വിളിച്ച് വരുത്തി വാക്‌സിന്‍ എടുപ്പിച്ചത്രെ!

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: