രമേശ് ചെന്നിത്തലയെക്കൊണ്ട് ഈ കോമാളി വേഷം എല്ലാം കെട്ടിച്ച അടൂരിലെ അന്താരാഷ്ട്ര വിദഗ്ദ്ധന് പൂച്ചെണ്ട് നല്‍കി നോവലിസ്റ്റ് ബെന്യാമിന്‍

21 second read

രമേശ് ചെന്നിത്തലയെക്കൊണ്ട് ഈ കോമാളി വേഷം എല്ലാം കെട്ടിച്ച അടൂരിലെ അന്താരാഷ്ട്ര വിദഗ്ദ്ധന് പൂച്ചെണ്ട് നല്‍കി നോവലിസ്റ്റ് ബെന്യാമിന്‍:

ഇടതു സഹചാരിയാണ് നോവലിസ്റ്റ് ബെന്യാമിന്‍. അതു കൊണ്ടു തന്നെ എല്‍ഡിഎഫ് നേടിയ ചരിത്ര വിജയത്തില്‍ എല്ലാം മറന്ന് ആഹ്ലാദിക്കുന്നു. എന്നാല്‍, സൂക്ഷ്മതയോടെ ഭരിച്ചില്ലെങ്കില്‍ മലയാളി തൂക്കിയെടുത്ത് എറിയുമെന്ന് ഒരു മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ് അദ്ദേഹം. ഒപ്പം രമേശ് ചെന്നിത്തലയെ കൊണ്ട് കോമാളി വേഷം കെട്ടിച്ചവര്‍ക്ക് പൂച്ചെണ്ടും നല്‍കുന്നു.
ഫേസ്ബുക്കിലാണ് അദ്ദേഹം ദീര്‍ഘമായ കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ചില നിരീക്ഷണങ്ങള്‍:
1. ‘ഉറപ്പാണ്’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇപ്രാവശ്യത്തെ താരം. അത് ഉയര്‍ത്തിയതോടെ ഇടതുപക്ഷം പാതി വിജയിച്ചു കഴിഞ്ഞിരുന്നു.

2. രണ്ടാം ടേമിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട എം.എല്‍.എമാരും മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ 99.

3. സാധാരണ ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി സംവിധാനങ്ങള്‍ കുറച്ചു നിര്‍ജ്ജീവമാകാറുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നുപോവുകയും ചെയ്യും. എന്നാല്‍ ഇത്തവണ പ്രളയം, നിപ്പ, കോവിഡ് എന്നീ ദുരന്തങ്ങള്‍ വന്നതോടെ യുവജനസംഘടനങ്ങള്‍ പ്രവര്‍ത്തന നിരതവും താഴേത്തട്ടില്‍ വളരെ സജീവവും ആയിരുന്നു. അത് പാര്‍ട്ടി തങ്ങള്‍ക്കൊപ്പമുണ്ട് എന്ന വികാരം സാധാരണക്കാരില്‍ ഉണ്ടാക്കി.

4. സ്ത്രീ വോട്ടര്‍മാരായിരുന്നു ഇവിടുത്തെ നിശബ്ദ തരംഗം. അവര്‍ ഫേസ്ബുക്ക് ശബ്ദകോലാഹലങ്ങളില്‍ ഉണ്ടായിരുന്നില്ല. സര്‍വേകള്‍ അവരെ വേണ്ട വണ്ണം ഗൗനിച്ചതുമില്ല.

5. ഭരണവിരുദ്ധ വികാരം സ്വഭാവികമാണ്. എന്നാല്‍ ഇത്തവണ അതുണ്ടായത് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് എതിരെ ആയിരുന്നു എന്നു മാത്രം. തങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുടക്കുന്നവരായും അനാവശ്യമായി നാടകം കളിക്കുന്നവരായും ജനം അവരെ കണക്കാക്കി. കെ.എം.ഷാജി, വി.ടി. ബലറാം, അനില്‍ അക്കരെ, ശബരി നാഥന്‍, പി.കെ ഫിറോസ്, എന്നിവരുടെ ഒക്കെ പരാജയം അതാണ് സൂചിപ്പിക്കുന്നത്.

6. പാലക്കാട്ടെ ‘മുഖ്യമന്ത്രി’ യെ പോലെയുള്ള അധികാരിമോഹികളായ ടെക്നോക്രാറ്റ് / ബ്യൂറോക്രാറ്റ്/ സിനിമ താരങ്ങളെക്കാള്‍ എയ്രോ നല്ല മനുഷ്യരാണ് ഏതൊരു പാര്‍ട്ടിയിലെയും ഏതൊരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനും. ജേക്കബ് തോമസ്, അല്‍ഫോന്‍സ് കണ്ണന്താനം, കെ.എസ് രാധാകൃഷ്ണന്‍, സുരേഷ് ഗോപി, ധര്‍മ്മജന്‍, ഫിറോസ് കുന്നുംപറമ്പില്‍, കൃഷ്ണകുമാര്‍ എന്നീ അരാഷ്ട്രീയ അധികാരമോഹികളെ തൂക്കിയെറിഞ്ഞ മലയാളിയാണ് മലയാളി.

7. മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചു വിടുന്നതത്രയും കള്ളങ്ങള്‍ ആണെന്ന് കോണ്‍ഗ്രസുകാര്‍ക്കു പോലും പച്ചവെള്ളം പോലെ അറിയാമായിരുന്നു. അതുകൊണ്ടാണ് തുടര്‍ഭരണം ഉണ്ടാവും എന്ന് അവരുടെ ചാനലുകള്‍ മുന്നറിയിപ്പ് കൊടുത്തിട്ടും കോണ്‍ഗ്രസുകാര്‍ അത് ഒട്ടുമേ വിശ്വസിക്കാതെ ഇരുന്നത്. അതും മറ്റൊരു കള്ളം എന്ന് അവര്‍ വിചാരിച്ചു പോയി.

8. രമേശ് ചെന്നിത്തലയെക്കൊണ്ട് ഈ കോമാളി വേഷം എല്ലാം കെട്ടിച്ച അടൂരിലെ അന്താരാഷ്ട്ര വിദഗ്ദ്ധനും പേരിനൊപ്പം ബ്രാ കൊണ്ടു നടക്കുന്ന ഐ.എ.എസുകാരനും ഓരോ പൂച്ചെണ്ട്.

9. നിരീക്ഷകര്‍ എന്ന പേരില്‍ ചാനലുകളില്‍ വന്നിരുന്ന് മോങ്ങുന്നവരുടെ ന്യായവാദങ്ങളാണ് ഇനി കേള്‍ക്കേണ്ടത്. അതില്‍ ഷാജഹാന്‍ എന്ന വിദ്വാന് ആരെങ്കിലും ഒരു പൂവന്‍ പഴം വാങ്ങി കൊടുക്കണം.

10. ഇനി എന്റെ വിചാരത്തിലെ പുതിയ മന്ത്രിസഭ :
പിണറായി വിജയന്‍, കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കാനത്തില്‍ ജമീല, എം.എം മണി, എം.ബി. രാജേഷ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്.
ഇ.ചന്ദ്രശേഖരന്‍, പി. ബാലചന്ദ്രന്‍, പി. പ്രസാദ്, ചിഞ്ചുറാണി
റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്.
മാത്യു ടി തോമസ്, കെ.ബി. ഗണേഷ് കുമാര്‍.
കെ.ടി ജലീല്‍ (സ്പീക്കര്‍), വീണ ജോര്‍ജ് (ഡെപ്യുട്ടി സ്പീക്കര്‍)
ചീഫ് വിപ്പ് : തോട്ടത്തില്‍ രവീന്ദ്രന്‍

11. രണ്ടാം ടേം മോശമാകുന്ന ഒരു പ്രവണത പൊതുവേ കാണാറുണ്ട്. അതുകൊണ്ട് സൂക്ഷ്മതയോടെ ഭരിച്ചാല്‍ സര്‍ക്കാരിനു കൊള്ളാം. ഇക്കാണുന്ന ഭൂരിപക്ഷം ഒക്കെ തൂക്കിയെറിയാന്‍ മലയാളിക്ക് ഒരു നിമിഷം മതി.

 

 

 

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …