ദുബായ്: കോവിഡ്19 കാലത്തും ബിസിനസ് മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ 50 സംരംഭകരുടെ അറേബ്യന്‍ ബിസിനസ് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ പവര്‍ ലിസ്റ്റ് 2021 പട്ടികയില്‍ മലയാളിത്തിളക്കം. യുഎഇയിലെ 12 സംരംഭകരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ.ആസാദ് മൂപ്പന്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് എംഡി അദീബ് അഹമദ്, കെഫ് ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ കോട്ടിക്കൊള്ളന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ശോഭാ റിയാല്‍റ്റി സ്ഥാപകനും ചെയര്‍മാനുമായ പി.എന്‍.സി.മേനോന്‍, ബിസിഡബ്ല്യു മിഡിലീസ്റ്റ് പ്രസിഡന്റും അസ്ദാ ബിസിഡബ്ല്യു സ്ഥാപകനുമായ സുനില്‍ ജോണ്‍, ഫൈന്‍നെസ്സ് സ്ഥാപകരിലൊരാളായ രമേശ് രാജു, മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമദ്, ഇക്വിറ്റി ഗ്രൂപ്പ് സിഇഒ ശോഭാ മേനോന്‍, ജെംസ് എജ്യുക്കേഷന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, തുംബെ ഗ്രൂപ്പ് പ്രസിഡന്റ് തുംബെ മൊയ്തീന്‍ എന്നിവരാണു പട്ടികയില്‍ ഇടം പിടിച്ചത്.