ഇന്ത്യയിലേക്കുള്ള വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

17 second read

ദുബായ് :ഇന്ത്യയിലേക്കുള്ള വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 1,100 മുതല്‍ 3,000 ദിര്‍ഹം വരെയാണു വിവിധ ദിവസങ്ങളില്‍ വിമാന കമ്പനികള്‍ നിരക്ക് ഈടാക്കുന്നത്. ഇതിനിടെ ചില എയര്‍ലൈനുകള്‍ തങ്ങളുടെ സര്‍വീസ് റദ്ദാക്കി, കൂടിയ നിരക്കില്‍ പുതിയ ബുക്കിങ് ആരംഭിച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതായി പരാതിയുയര്‍ന്നു.

ഈ മാസം 25 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 10 ദിവസത്തേക്കു വിലക്കേര്‍പ്പെടത്തിയിരുന്നു. അതേസമയം, ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തടസ്സമില്ല. ഇന്ത്യയില്‍ നിന്നു തിരിച്ചുവരുമ്പോള്‍ യാത്രക്കാരില്ലാത്തത് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടെ റാസല്‍ഖൈമയില്‍ നിന്നു കേരളത്തിലേക്ക് ചില വിമാന കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ പ്രത്യേക സര്‍വീസ് നടത്തി. മേയ് അഞ്ചു മുതല്‍ ഇന്ത്യയില്‍ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെങ്കിലും ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതിനാല്‍ വിലക്കു നീട്ടിയേക്കുമെന്നും അതുകൊണ്ട് ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്താല്‍ അതിന്റെ പിന്നാലെ ഓടേണ്ടി വരുമെന്നും ആളുകള്‍ ഭയക്കുന്നു. കോവിഡിന്റെ ആദ്യഘട്ടത്തില്‍ ചില സര്‍വീസുകള്‍ നിലച്ചപ്പോള്‍ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ക്കി ഇതുവരെ പണം തിരികെ കിട്ടിയില്ലെന്ന പരാതി പരക്കെ നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് നിന്നു ദുബായിലേക്ക് 2020 മാര്‍ച്ച് 31ന് എടുത്ത ടിക്കറ്റിന് നല്‍കിയ 744 ദിര്‍ഹം ഇതുവരെ തിരികെ ലഭിച്ചില്ലെന്നു ദുബായില്‍ റസ്റ്ററന്റ് ജീവനക്കാരനായ കോഴിക്കോട് സ്വദേശി ജോബിഷ് ജോര്‍ജ് പറഞ്ഞു. ട്രാവല്‍ ഏജന്‍സികളുടെ വെബ് സൈറ്റിലൂടെ ടിക്കറ്റെടുത്തവര്‍ക്കാണു കൂടുതല്‍ ‘പണി’ കിട്ടിയത്. അതുകൊണ്ട്, വിമാന കമ്പനികളുടെ വെബ് സൈറ്റിലൂടെ ടിക്കറ്റെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.

നേരത്ത 300 ദിര്‍ഹം നിരക്കില്‍ വരെ ടിക്കറ്റ് വിറ്റിരുന്ന ചില എയര്‍ലൈനുകള്‍ അവ റദ്ദാക്കി വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോള്‍ ഇതിന്റെ മൂന്നിരട്ടിയോളമാണ് ഈടാക്കുന്നത്. എടുത്ത ടിക്കറ്റ് റി ഷെഡ്യൂള്‍ ചെയ്യാം, പക്ഷേ കൂടിയ നിരക്ക് ആവശ്യപ്പെടുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിമാന കമ്പനികള്‍ കാണിക്കുന്ന അനീതി സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഏറെ ബാധ്യതയുണ്ടാക്കുന്നു. ഇവര്‍ കൂട്ടത്തോടെ അധികൃതര്‍ക്കു പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …