ജനിതകമാറ്റം സംഭവിച്ച കോവിഡിന് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍.

Editor

ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) വ്യക്തമാക്കി. ‘ കോവിഡിന്റെ വകഭേദങ്ങള്‍ക്കെതിരേ കോവാക്‌സിന്‍ ഫലപ്രദമാണ്. ഇരട്ട ജനിതക വകഭേദം സംഭവിച്ച വൈറസിനെയും വാക്‌സിന്‍ പ്രതിരോധിക്കും’- ഐ.സി.എം.ആര്‍. ട്വീറ്റ് ചെയ്തു.

‘സാര്‍സ് കോവി2 വൈറസിന്റെ യു.കെ. വകഭേദം), ബ്രസീല്‍ വകഭേദം, ദക്ഷിണാഫ്രിക്കന്‍ വകഭേദം എന്നിവയെ ഐ.സി.എം.ആര്‍.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചെടുത്തിരുന്നു. ഇവയെ നിര്‍വീര്യമാക്കുന്നതിനുള്ള കഴിവ് കോവാക്‌സിനുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു.’-ഐ.സി.എം.ആര്‍. അറിയിച്ചു.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലോക്ഡൗണ്‍ അവസാന മാര്‍ഗം മാത്രം: രാജ്യത്തോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: