കാണാതായ സിവില്‍ പോലീസ് ഓഫീസര്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടെ പോലീസ് പിടിയില്‍

17 second read

പത്തനംതിട്ട: കാണാതായ സിവില്‍ പോലീസ് ഓഫീസര്‍ പോലീസ് പിടിയില്‍. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ദേവിനെയാണ് കോന്നി എസ്.ഐ ബാബു കുറുപ്പ് ഇന്ന് വൈകിട്ട് ആറരയോടെ ആവോലിക്കുഴിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഞായറാഴ്ച രാത്രി മുതല്‍ അരുണ്‍ ദേവിനെ കാണാനില്ലെന്ന് മാതാവാണ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരികയായിരുന്നു.

ഓച്ചിറ സ്വദേശിയായ അരുണ്‍ ദേവ് പ്രമാടത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സഹപ്രവര്‍ത്തകനില്‍ നിന്നും പണം കടം വാങ്ങി സുഹൃത്തിന്റെ വീട്ടില്‍ സ്വന്തം ബൈക്ക് കൊണ്ട് വച്ച് അയാളുടെ സ്‌കൂട്ടറും വാങ്ങിയാണ് അരുണ്‍ പോയത്. ഫോണ്‍ സ്വിച്ച് ഓഫായിരുന്നതിനാല്‍ അന്വേഷണം വഴിമുട്ടി. അതിനിടെയാണ് ഇന്നലെ വൈകിട്ട് സ്‌കൂട്ടറില്‍ കറങ്ങി നടന്ന അരുണിനെ കോന്നി എസ്.ഐ കണ്ടത്. അരുണിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…