ലോക്ഡൗണ്‍ അവസാന മാര്‍ഗം മാത്രം: രാജ്യത്തോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

17 second read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലും ലോക്ഡൗണ്‍ എന്നത് അവസാനമാര്‍ഗം മാത്രമായി സംസ്ഥാനങ്ങള്‍ കണ്ടാല്‍ മതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രി 8.45 ന് രാജ്യത്തോടു നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടാനാകുന്ന സാഹചര്യത്തിലാണ് രാജ്യം. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടുവരുന്നു. രാജ്യം വീണ്ടും ഒരു വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ ഒറ്റക്കെട്ടായി നിന്ന് ഇത് മറികടക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് രോഗബാധ കാരണം രാജ്യത്ത് കുടുംബാംഗങ്ങളെ നഷ്ടമായവരുടെ ദുഃഖത്തിനൊപ്പം ചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…