വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് യാത്രാവിലക്കില്ല: കുവൈത്ത്

17 second read

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്. അത്തരം പ്രചാരണം അടിസ്ഥാന രഹിതമാണ്. അതേസമയം റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സീന് (സ്പുട്‌നിക്) കുവൈത്തില്‍ അംഗീകാരമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്തിലെ പ്രമുഖ ആരോഗ്യ സംഘടനകളൊന്നും സ്പുട്‌നിക്കിന് അംഗീകാരം നല്‍കിയിട്ടില്ല. കോവിഡ് വാക്‌സീനുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയും സ്പുട്‌നിക് വാക്‌സീന് അംഗീകാരം നല്‍കിയിട്ടില്ല. കുവൈത്തില്‍ ഇതുവരെ 706000 പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…