ഐടി ഉദ്യോഗസ്ഥനെയും ഗര്‍ഭിണിയായ ഭാര്യയെയും യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

18 second read

ന്യൂജഴ്‌സി: ഇന്ത്യക്കാരനായ ഐടി ഉദ്യോഗസ്ഥനെയും ഗര്‍ഭിണിയായ ഭാര്യയെയും യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവര്‍ (32), ഭാര്യ ആര്‍തി ബാലാജി രുദ്രാവര്‍ (30) എന്നിവരെയാണ് ന്യൂജഴ്‌സിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസ്സുള്ള മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ തനിച്ചിരുന്ന് കരയുന്നത് കണ്ട അയല്‍വാസികളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുത്തേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് ചില യുഎസ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘തന്റെ പേരക്കുട്ടി തനിച്ച് ബാല്‍ക്കണിയില്‍ നിന്ന് കരയുന്നത് കണ്ട അയല്‍വാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്’-ബാലാജിയുടെ പിതാവ് ഭരത് രുദ്രാവര്‍ പറഞ്ഞു. മരണകാരണം സംഭവിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വരാനുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഭരത് പറഞ്ഞു. മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവത്തോടനുബന്ധിച്ച് തങ്ങള്‍ യുഎസിലേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവര്‍ പറഞ്ഞു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…