കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ മ്യൂസിയങ്ങള്‍ അടച്ചു

Editor

ദോഹ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ മ്യൂസിയങ്ങള്‍ അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മ്യൂസിയങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഖത്തര്‍ നാഷനല്‍ മ്യൂസിയം ഉള്‍പ്പെടെ ഖത്തര്‍ മ്യൂസിയത്തിന് കീഴിലെ എല്ലാ മ്യൂസിയങ്ങളും അടച്ചു. മ്യൂസിയങ്ങളിലെ പ്രദര്‍ശനങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, ഭക്ഷണ-പാനീയ ശാലകള്‍, കളിസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്.

ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിലെ കളിസ്ഥലവും തുറക്കില്ല. താല്‍ക്കാലിക പ്രദര്‍ശനങ്ങളും നിര്‍ത്തി. അതേസമയം, പൊതുജനങ്ങള്‍ക്ക് കായിക പ്രവര്‍ത്തനങ്ങള്‍ക്കായി മ്യൂസിയം ഓഫ് ഇസ്ലാമിക് (മിയ)പാര്‍ക്ക് തുറന്നിടും. പാര്‍ക്കിലെത്തുന്നവര്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്നും മ്യൂസിയം അധികൃതര്‍ ഓര്‍മപ്പെടുത്തി.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ്

ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: