ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ്

17 second read

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ്. ആഗോള വിമാനയാത്രാ ഡേറ്റ ദാതാക്കളായ ഒഎജിയുടെ ഡേറ്റയില്‍ ‘അവെയ്ലബിള്‍ സീറ്റ് കിലോമീറ്റേഴ്സ് (എഎസ്‌കെ)’ ആസ്പദമാക്കിയാണ് ഖത്തര്‍ എയര്‍വേയ്സ് ഒന്നാമതെത്തിയത്.

മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ ആഗോള കണക്ടിവിറ്റിയാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത്. നിലവില്‍ 130 നഗരങ്ങളിലേക്ക് 1,000 പ്രതിവാര സര്‍വീസുകളാണ് നടത്തുന്നത്. ഈ മാസം 260 കോടി എഎസ്‌കെയാണ് ഖത്തര്‍ എയര്‍വേയ്സ് പ്രദാനം ചെയ്തത്.

കോവിഡ് പ്രതിസന്ധി ആഗോള വിമാന കമ്പനികളെ ഒന്നടങ്കം ബാധിച്ചെങ്കിലും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ കോവിഡ് ദുരിതത്തില്‍ കഴിഞ്ഞവരെ സ്വദേശങ്ങളില്‍ എത്തിക്കാനുള്ള സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തിയത്.

ഒരു വര്‍ഷത്തിനുള്ളില്‍ 7 പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുകയും ചെയ്തു. സ്‌കൈട്രാക്സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയര്‍ലൈന്‍ സേഫ്റ്റി റേറ്റിങ് ലഭിച്ച ലോകത്തിലെ ആദ്യ വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…