കമ്പനികളുടെ എസ്റ്റാബ്ലിഷ്‌മെന്റ് പുതുക്കല്‍ ഓണ്‍ലൈനില്‍

20 second read

ദോഹ: കമ്പനികളുടെ എസ്റ്റാബ്ലിഷ്‌മെന്റ് പുതുക്കല്‍ സേവനങ്ങള്‍ക്കായുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം ഈ മാസം 28 മുതല്‍ ഓണ്‍ലൈനില്‍ മാത്രം. മന്ത്രാലയത്തിന്റെ ആസ്ഥാനമോ ശാഖകളോ സന്ദര്‍ശിക്കേണ്ടതില്ല.

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായാണ് സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത്. എസ്റ്റാബ്ലിഷ്‌മെന്റ് സേവനങ്ങളില്‍ സമഗ്ര സംയോജനത്തിനായി വ്യാപാര നാമം റിസര്‍വ് ചെയ്യല്‍, വാണിജ്യ റജിസ്റ്റര്‍ വിതരണം, വാണിജ്യ ലൈസന്‍സ്, പ്രൊഫഷനല്‍ ലൈസന്‍സ്, എല്ലാത്തരം അനുബന്ധ ലൈസന്‍സുകള്‍ എന്നിവയാണ് ലഭിക്കുക.

പുതുക്കല്‍ സേവനങ്ങളില്‍ എല്ലാ വാണിജ്യ രേഖകളും ലൈസന്‍സുകളും ഉള്‍പ്പെടും. 60 ദിവസത്തിനുള്ളില്‍ കാലാവധി കഴിയുമെന്ന വ്യവസ്ഥയില്ലാതെ ഒന്നു മുതല്‍ 5 വര്‍ഷം വരെയുള്ള പുതുക്കല്‍, എസ്റ്റാബ്ലിഷ്‌മെന്റ് കരാറുകള്‍ക്ക് ഇ-സിഗ്നേച്ചര്‍, സര്‍ക്കാര്‍ അനുമതികള്‍ ഓണ്‍ലൈനായി നേടുക എന്നിവയാണ് ഏകജാലക സംവിധാനത്തിന്റെ നേട്ടങ്ങള്‍. ലിങ്ക്: https://sw.gov.qa

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …