കെഎസ്എഫ്ഇയില്‍ തിങ്കളാഴ്ച ആഭ്യന്തര ഓഡിറ്റ് നടത്താന്‍ തീരുമാനം

16 second read

തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ തിങ്കളാഴ്ച ആഭ്യന്തര ഓഡിറ്റ് നടത്താന്‍ തീരുമാനം. അടിയന്തര സാഹചര്യമുള്ളതിനാലാണ് തിരക്കിട്ട് ഓഡിറ്റ് നടത്തുന്നതെന്നാണ് വിശദീകരണം. വിജിലന്‍സ് പരിശോധന നടന്ന 36 ശാഖകളിലും ഓഡിറ്റ് നടത്തും. സംസ്ഥാനത്തെ വിവിധ ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

അതേസമയം വിജിലന്‍സ് റെയ്ഡിനെതിരെ സിപിഎമ്മില്‍ തന്നെ പ്രതിഷേധം ഉയരുന്നു. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വകുപ്പ് അപ്രതീക്ഷിതമായി, തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് റെയ്ഡ് നടത്തിയതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തി. സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …