ദോഹ: ഖത്തറില്‍ വീണ്ടും ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ചു മരിച്ചു. വിദേശങ്ങളില്‍ നിന്നെത്തിയ 41 പേരുള്‍പ്പെടെ 209 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 252 പേര് രോഗ മുക്തരായി.
നിലവില്‍ 2,664 പേരാണ് ചികിത്സയിലുള്ളത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,34,950. 24 മണിക്കൂറിനിടെ 9,080 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,92,622. ഇവരില്‍ 1,37,851 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആകെ മരണം 237.