പുലര്‍ച്ചെ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീട് വളഞ്ഞ് പൊലീസ്: ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തു

16 second read

പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ബേക്കല്‍ പൊലീസ് ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു സഹായം തേടി തിങ്കളാഴ്ച രാത്രി 10ന് പത്തനാപുരം ഇന്‍സ്‌പെക്ടര്‍ക്ക് ബേക്കല്‍ പൊലീസിന്റെ സന്ദേശം എത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചിന് എംഎല്‍എയുടെ വീട് പൊലീസ് വളഞ്ഞു. അന്വേഷണ സംഘത്തിലൊരാള്‍ വാതിലില്‍ മുട്ടി; ഏറെ നേരത്തിനു ശേഷം വാതില്‍ തുറന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രദീപിനെയും കൂട്ടി പൊലീസ് കാസര്‍കോട്ടേക്കു തിരിച്ചു.

പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ കാസര്‍കോട് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ നേരിട്ട് വന്നും ഫോണ്‍ വിളിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തി എന്നുമുള്ള കേസിലാണ് അറസ്റ്റ്. ദിലീപിന്റെ വക്കീല്‍ ഗുമസ്ഥന്‍ എന്ന പേരിലാണു പ്രദീപ് കാസര്‍കോട് എത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…