ഒമാനില്‍ നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി

Editor

മസ്‌കത്ത് :ഒമാനില്‍ നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി. അഞ്ച് നേരത്തെ നിസ്‌കാരത്തിന് മാത്രമാണ് അനുമതിയും ജുമുഅ നിസ്‌കാരം പാടില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
പ്രാര്‍ഥനാ സമയങ്ങളില്‍ മാത്രമാകും പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നുനല്‍കുക. നിസ്‌കാരത്തിനും പള്ളിയില്‍ നിന്ന് പിരിഞ്ഞു പോകുന്നതിനും എല്ലാമായി 20 മിനിറ്റാണ് അനുവദിക്കുക.

പരവതാനികളെ സാമൂഹിക അകലം പാലിച്ച് (1.5 മീറ്റര്‍) അടയാളപ്പെടുത്തണം. സ്ത്രീകളുടെ പ്രാര്‍ഥനാ മുറികള്‍ തുറക്കുന്നതിന് ഇപ്പോള്‍ അനുമതിയില്ല. പള്ളിയില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം. ശുചിമുറികളും അടച്ചിടണം. നിയമ ലംഘനം കണ്ടെത്തിയാല്‍ ഔഖാഫ്, മതകാര്യ മന്ത്രാലയത്തെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കേണ്ടതാണ്.നിയമലംഘനം സ്ഥിരീകരിച്ചാല്‍ പുതിയ അറിയിപ്പുണ്ടാകുന്നതു വരെ പള്ളി അടച്ചിടും.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒമാനില്‍ തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാം

എട്ട് മാസത്തിനു ശേഷം ഒമാനില്‍ വീണ്ടും പള്ളികള്‍ തുറന്നു

Related posts
Your comment?
Leave a Reply