ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ അനിശ്ചിത കാലത്തേക്കു വിലക്കി ചൈന

16 second read

ബെയ്ജിങ് :കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങള്‍ അനിശ്ചിത കാലത്തേക്കു വിലക്കി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും, വന്ദേ ഭാരത് മിഷനു കീഴില്‍ വിവിധ ചൈനീസ് നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയിരുന്നു. നവംബര്‍ 13 മുതല്‍ എല്ലാ ആഴ്ചയും നാലു വിമാന സര്‍വീസ് നടത്താമെന്ന തീരുമാനം ഇതോടെ പുനഃക്രമീകരിക്കേണ്ട സാഹചര്യമായി.

ചൈനീസ് ഇതര സന്ദര്‍ശകര്‍ക്കാണു വിലക്ക്. നേരത്തേ ബ്രിട്ടന്‍, ബെല്‍ജിയം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളോട് ഇതേ നിലപാട് ചൈന സ്വീകരിച്ചിരുന്നു. ചൈനീസ് സര്‍ക്കാരിന്റേതു താല്‍ക്കാലിക നടപടിയാണെന്നും കൂടുതല്‍ മാറ്റങ്ങള്‍ സമയബന്ധിതമായി പ്രതീക്ഷിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചൈനയിലേക്കും ഇങ്ങോട്ടും യാത്ര ചെയ്യാന്‍ ധാരാളം പേരുണ്ടെന്നും ചൈനയുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

1500ല്‍ അധികം ഇന്ത്യക്കാര്‍ ചൈനയിലേക്കു മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബെയ്ജിങ്ങിന്റെ പ്രഖ്യാപനം അനിശ്ചിതത്വം സൃഷ്ടിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ന്യായവും നീതിയുക്തവുമായ നടപടിയാണിതെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ന്യായീകരണം. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കുള്ള വന്ദേ ഭാരത് വിമാനത്തിലെ 23 ഇന്ത്യക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 19 പേര്‍ക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…