ഇന്‍ഡേന്‍ ഗ്യാസ് ബുക്കിങ് നമ്പര്‍ പരിധിക്ക് പുറത്ത്: എയല്‍ടെല്ലില്‍ നിന്ന് വിളിച്ചാല്‍ മാത്രം കിട്ടും: ഏജന്‍സികള്‍ക്ക് മുന്നില്‍ പരാതിയുമായി ഉപയോക്താക്കള്‍

1 min read

കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേന്‍ ഏകീകൃത ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് നമ്പര്‍ ഉപയോക്താക്കള്‍ക്കും ഏജന്‍സികള്‍ക്കും പണി കൊടുത്തു. ഈ നമ്പരിലേക്ക് വിളിച്ചാല്‍ കോള്‍ കണക്ടാകുന്നില്ല. എസ്എംഎസ് അയച്ച് ബുക്ക് ചെയ്യാമെന്ന് വിചാരിച്ചാല്‍ അതിനും മറുപടിയില്ല. ഓണ്‍ലൈനില്‍ കയറി ബുക്ക് ചെയ്യാനും സാധിക്കുന്നില്ല. വെബ്സൈറ്റ് ജാം ആയിരിക്കുകയാണ്. എന്നാല്‍ എയല്‍ടെല്‍ നമ്പരില്‍ നിന്ന് വിളിക്കുന്നവര്‍ക്ക് ബുക്കിങ് സാധിക്കുന്നുണ്ട്.

നവംബര്‍ ഒന്നു മുതലാണ് ഇന്‍ഡേന്‍ ഗ്യാസ് റീഫില്ലിങിന് രാജ്യമെമ്പാടും ഒറ്റ നമ്പര്‍ നിലവില്‍ വന്നിരുന്നു. 7718955555 എന്നതായിരുന്നു നമ്പര്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പരില്‍ നിന്ന് ഇതിലേക്ക് വിളിച്ചും റീഫില്‍ എന്ന് എസ്എംഎസ് അയച്ചും സിലിണ്ടര്‍ ബുക്ക് ചെയ്യാമെന്നായിരുന്നു അറിയിച്ചിരുന്നത്. അത്യാവശ്യക്കാര്‍ക്ക് 7588888824 എന്ന വാട്സാപ്പ് നമ്പരിലേക്ക് റീഫില്‍ എന്ന് അയച്ച് ബുക്ക് ചെയ്യാം. നിലവില്‍ ഇതില്‍ വാട്സാപ്പ് നമ്പര്‍ ഒഴികെ യാതൊരു കമ്യൂണിക്കേഷനും സാധ്യമാകുന്നില്ല. വിളിച്ചിട്ടും എസ്എംഎസ് അയച്ചിട്ടും കിട്ടാതെ വന്നതോടെ അത്യാവശ്യക്കാര്‍ ഏജന്‍സിയിലേക്ക് വിളിക്കുകയും നേരിട്ട് ചെല്ലുകയുമാണ്. ഏജന്‍സി അധികൃതര്‍ക്ക് കൈമലര്‍ത്താനേ കഴിയുന്നുള്ളൂ. ബുക്കിങ് ഇല്ലാതെ ഇവര്‍ക്ക് സിലിണ്ടര്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ല. വിതരണത്തിലും വന്‍ ഇടിവ് സംഭവിച്ചതായി ഏജന്‍സി ഉടമകള്‍ പറയുന്നു. 50 സിലിണ്ടറുമായി പോയ വണ്ടി കഴിഞ്ഞ ദിവസം 10 എണ്ണം മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്.

രാജ്യമെമ്പാടും ഒറ്റ നമ്പര്‍ ആക്കിയതോടെയു കമ്യൂണിക്കേഷന്‍ സംവിധാനത്തിലുണ്ടായ ട്രാഫിക് ജാം ആണ് വിളിച്ചിട്ട് കിട്ടാതെ പോകുന്നതിനുള്ള കാരണം. കേരളത്തില്‍ മാത്രമാണോ ഈ സ്ഥിതി എന്നതും അറിഞ്ഞു കൂടാ. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏജന്‍സി ജനങ്ങള്‍ ആക്രമിക്കുന്ന അവസ്ഥയാകുമെന്ന് ഉടമകള്‍ പറയുന്നു.

ഉപഭോക്താവിന്റെ രജിസ്റ്റര്‍ മൊബൈല്‍ നമ്പര്‍ നിന്നും :
1 .പുതിയ ivrs നമ്പര്‍ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പര്‍ അമര്‍ത്തുക.ശേഷം മലയാളത്തിനായി 8 അമര്‍ത്തുക.
3 . തുടര്‍ന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കണ്‍സ്യൂമര്‍ ID ശ്രെദ്ധിക്കുക (പരിശോധിക്കുന്നതിനായി ഉപഭോക്താവിന്റെ റീഫില്‍ ബില്ലില്‍ ലഭ്യമാണ് )

4 . തുടര്‍ന്ന് റീഫില്‍ ബുക്കിങ്ങിനായി 1 അമര്‍ത്തി ബുക്ക് ചെയ്യാം.

5 . ബുക്കിംഗ് റഫറന്‍സ് നമ്പറും ഓണ്‍ലൈന്‍ പയ്‌മെന്റ്‌റ് ലിങ്കും തുടര്‍ന്ന് SMS ആയി രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ലഭിക്കുന്നതാണ്.

OR

SMS വഴി : REFILL എന്ന് ടൈപ്പുചെയ്ത് 7718955555 എന്നതിലേക്ക് SMS അയയ്ക്കുക

ഉപഭോക്താവ് മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ , ഒറ്റത്തവണ
മൊബൈല്‍ നമ്പറിന്റെ രജിസ്‌ട്രേഷന്‍ ഉപയോക്താക്കള്‍ നല്‍കിയിരിക്കണം

1 .പുതിയ IVRS നമ്പര്‍ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പര്‍ അമര്‍ത്തുക.ശേഷം മലയാളത്തിനായി 8 അമര്‍ത്തുക.
3 . തുടര്‍ന്ന് 16 അക്ക കണ്‍സ്യൂമര്‍ ID ENTER ചെയ്യുക .അതിനുശേഷം 1 അമര്‍ത്തി
ആധാര്‍ നമ്പറിന്റെ അവസാന 4 അക്കങ്ങള്‍ ( അല്ലെങ്കില്‍ സുബ്‌സ്‌ക്രിപ്ഷന്‍ വൗച്ചര്‍ നമ്പറിന്റെ(SV) അവസാന 4 അക്കങ്ങള്‍) ENTER ചെയ്യുക.
4 . തുടര്‍ന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കണ്‍സ്യൂമര്‍ ID ശ്രെദ്ധിക്കുക.
5 . തുടര്‍ന്ന് റീഫില്‍ ബുക്കിങ്ങിനായി 1 അമര്‍ത്തി ബുക്ക് ചെയ്യാം.

OR SMS വഴി രജിസ്റ്റര്‍ ചെയ്യാന്‍ :

1 . ആധാര്‍ നമ്പര്‍ ഉപയോഗിച്ച് :

<16 Digit ConsumerID><space>UID<Last 4 Digit of Aadhaar> and send to 7718955555

Ex . 7000000000123456 UID 4321 and send to 7718955555

2 .SV നമ്പര്‍ ഉപയോഗിച്ച് :

<16 Digit ConsumerID><space>SV<Last 4 Digit of subscription voucher>

Ex . 7000000000123456 UID 8765 and send to 7718955555

ഇന്‍ഡേന്‍ ഗ്യാസ്? എല്‍.പി.ജി റീഫില്‍ ബുക്കിങ്ങിന്? രാജ്യത്തെ നിലവിലെ WHATSUP നമ്പര്‍ 7588888824 വഴിയും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…