ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും

Editor

മസ്‌കത്ത് :ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വീസയില്ലെതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലാന്റ് പൗരന്‍മാര്‍ക്കും വീസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാന്‍ സാധിക്കും. എന്നാല്‍, പുതുതായി വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒമാനില്‍ ഏറ്റവും സന്ദര്‍ശകര്‍ എത്തുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

18 ലക്ഷം കോവിഡ് വാക്‌സീന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍

ഒമാനില്‍ തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാം

Related posts
Your comment?
Leave a Reply