ലൈംഗിക ബന്ധത്തിന് ആളൊഴിഞ്ഞ ഇടം തേടി നടന്ന കമിതാക്കള്‍ കാറുമായി ഇറങ്ങിയത് വയലില്‍: ചെളിയില്‍ താഴ്ന്ന കാറില്‍ പെട്ടവരെ രക്ഷിച്ചത് റിക്കവറി സംഘം

Editor

ഇണചേരാനുള്ള ആഗ്രഹവുമായി ഇടം തേടി നടന്ന കമിതാക്കള്‍ ചെന്ന് പെട്ടത് ഒരു വയലിന് നടുവില്‍. കാര്‍ കിടക്കമുറിയാക്കി അവര്‍ പ്രണയം പങ്കിട്ടു. ആദ്യസമാഗമമായിരുന്നതു കൊണ്ടാകാം തീവ്രത അല്‍പം കൂടുതലായിരുന്നു. തിരിച്ചു പോകാന്‍ നോക്കിയപ്പോഴാണ് വയല്‍ക്കളിക്കാര്‍ ഞെട്ടിയത്. കാറിന്റെ ചക്രങ്ങള്‍ വയലില്‍ താഴ്ന്നു പോയിരിക്കുന്നു. ലൈംഗിക ബന്ധത്തിന്റെ അനുഭൂതിയൊക്കെ പോയി മറഞ്ഞു. കാറില്‍ നടന്ന അധ്വാനത്തിന്റെ പത്തിരട്ടി വേണ്ടി വന്നു അത് ചെളിയില്‍ നിന്ന് ഇറക്കാന്‍.

ലണ്ടനിലെ ബെക്കിങ്ഹാംഷെയറിലെ മില്‍ട്ടണ്‍ കീന്‍സില്‍ നടന്ന ഈ കൌതുകകരമായ സംഭവത്തെപ്പറ്റി മിറര്‍ ഡോട്ട് കോ യുക്കെ എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്!തത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ഒരു പാടത്തേക്ക് ഫോര്‍ഡ് ഫോക്കസ് എന്ന കാര്‍ ഓടിച്ചു പോയതായിരുന്നു ഇവര്‍. അതിനായി എത്തിയതോ, ബക്സിലെ മില്‍ട്ടണ്‍ കീന്‍സിലെ ചെളി നിറഞ്ഞ പാടത്തിലും.

ഒടുവില്‍ ലൈംഗിക ബന്ധത്തിന് ശേഷം വാഹനത്തില്‍ കിടന്ന് ഉറങ്ങിപ്പോയ ഇരുവരും പിറ്റേന്ന് സ്ഥലം ഉടമയായ കര്‍ഷകന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇവര്‍ അതിനായി പാടം തന്നെ തിരഞ്ഞെടുത്തു എന്നത് കര്‍ഷകനെ പ്രകോപിതനാക്കിയിരുന്നു. പക്ഷെ വിവരം പോലീസില്‍ അറിയിക്കാതെ സംഭവം ഒതുക്കിത്തീര്‍ക്കാനായിഇവര്‍ 50 പൗണ്ട് (ഏകദേശം 5000 രൂപ) ബഹളം വച്ച കര്‍ഷകന് നല്‍കുകയും ചെയ്തു.

അതിന്വ ശേഷമാണ് വാഹനം മുന്നോട്ടെടുക്കാന്‍ നോക്കിയതും കാര്‍ അനങ്ങുന്നില്ല എന്ന് മനസിലായതും. അതോടുകൂടി ഒരു റിക്കവറി സംഘത്തെ ഇവര്‍ വിളിച്ചുവരുത്തി വാഹനം വയലിന്റെ പുറത്തെത്തിക്കുകയായിരുന്നു. എന്തായാലും ഈ റിക്കവറി സംഘമാണ് പിന്നീട് ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തങ്ങളുടെ കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനിടെ കിട്ടിയ വളരെ രസകരമായ ഒരു ദൗത്യമായിരുന്നു ഇതെന്നാണ് ഇവര്‍ പറഞ്ഞത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തുര്‍ക്കിയില്‍ ഭൂകമ്പം: സൂനാമി മുന്നറിയിപ്പ്; 12 മരണം

ഫ്രാന്‍സിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം

Related posts
Your comment?
Leave a Reply