നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധം

18 second read

ദോഹ: നവംബര്‍ ഒന്നു മുതല്‍ ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധം. റൊട്ടേറ്റിങ് ഹാജര്‍ സംവിധാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ പഠനം ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം മാത്രമായി തുടരും.

അതാത് സ്‌കൂളുകള്‍ നല്‍കുന്ന ഷെഡ്യൂള്‍ പ്രകാരം വിദ്യാര്‍ഥികള്‍ നിശ്ചിത ദിവസം ക്ലാസിലെത്തി പഠിക്കണം. ക്ലാസില്‍ വരാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിലും പങ്കെടുക്കണം. ഇതനുസരിച്ചാണ് ഹാജര്‍ കണക്കാക്കുന്നത്.

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടേയും പ്രവര്‍ത്തന ശേഷി മുപ്പതില്‍ നിന്ന് 42 ആക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിവാര റൊട്ടേറ്റിങ് ഹാജര്‍ ഷെഡ്യൂള്‍ പ്രകാരമായിരിക്കും ശേഷി വര്‍ധിപ്പിക്കുക. വിട്ടുമാറാത്ത രോഗമുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസിലെത്തിയുള്ള പഠനത്തില്‍ ഇളവ്. നേരത്തെയുള്ള തീരുമാന പ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രം. കോവിഡ്-19 മായി ബന്ധപ്പെട്ട ആരോഗ്യ സൂചകങ്ങള്‍, നിലവിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തിയാണ് പുതിയ തീരുമാനങ്ങള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…