കാനഡ യാത്രയ്ക്ക് തയാറെടുക്കുന്നതിനിടെ മലയാളി യുവതി റിയാദില്‍ നിര്യാതയായി

16 second read

ജിദ്ദ: റിയാദ് ഇന്റര്‍നേഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അധ്യാപികയും കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയുമായ വിത്തുപുരയില്‍ ബ്യൂല ഏബ്രഹാം (38)നിര്യാതയായി. റിയാദിലെ സ്വകാര്യആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഉപരി പഠനാര്‍ഥം കാനഡയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

തൃശൂര്‍ ആല്‍പ്പാറയിലെ ഇടപ്പാറ വീട്ടില്‍ ബിജു ഐസക്കിന്റെ ഭാര്യയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി സൗദിയിലുള്ള ബ്യൂല മൂന്നു വര്‍ഷം അധ്യാപികയായിരുന്നു. എംബിഎ ബിരുദമുള്ള ഇവര്‍ ഒരുവര്‍ഷം മുന്‍പ് ജോലി രാജി വച്ചു കാനഡക്ക്‌പോകാനൊരുക്കം തുടങ്ങി. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സതേണ്‍ ഏജി സൂപ്രണ്ടും മലബാര്‍ ഏജി ഡിസ്ട്രിക്റ്റ് സൂപ്രണ്ടുമായ പാസ്റ്റര്‍ വിത്തുപുരയില്‍ വി.ടി ഏബ്രഹാമിന്റെയും തങ്കമ്മ എബ്രഹാമിന്റെയും മൂത്ത മകളാണ് ബ്യൂല. തൃശൂര്‍ പീച്ചി ആല്‍പ്പാറ സ്വദേശി ബിജു ഐസക് ആണ് ഭര്‍ത്താവ്. മക്കള്‍: ജോവല്‍ ബിജു (14), ജെറോം ബിജു (10 ).സഹോദരിമാര്‍: ബെറ്റ്‌സി,ബെനീറ്റ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…