‘പടയൊരുക്കം’ ഡിസിസി നേതൃത്വം പിരിവിലെ ‘വ്യാജന്മാരെ’ കൊണ്ട് വലഞ്ഞു

16 second read

പത്തനംതിട്ട: ‘പടയൊരുക്കം’ ഡിസിസി നേതൃത്വം പിരിവിലെ ‘വ്യാജന്മാരെ’ കൊണ്ട് വലഞ്ഞു. പിരിവിനായി കോണ്‍ഗ്രസ് നേതൃത്വം വ്യാപാരികളെ സമീപിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റിന്റെ പേരില്‍ ആഴ്ചകള്‍ക്ക് മുമ്പ് പതിനായിരക്കിന് രൂപ വാങ്ങിപ്പോയെന്നാണ് അറിഞ്ഞ്. ‘വ്യാജശല്യ’ത്താല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട് സ്ഥിതിയാണ് നേതൃത്വത്തിന്.പണപ്പിരിവിന്റെ പേരില്‍ ഐഎന്‍ടിയുസിയില്‍നിന്ന് പുറത്താക്കപ്പെട്ട ആളാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയായിരിക്കുന്നത്. ഡിസിസി നേതൃത്വം പിരിവിനായി പോകുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വ്യജന്‍ ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്.

നഗരസഭ വനിത കൗണ്‍സിലര്‍ തന്റെ വാര്‍ഡിലെ വ്യാപാര സ്ഥാപനത്തില്‍ പിരിവിനായി ചെന്നപ്പോള്‍ ഡിസിസി പ്രസിഡന്റിന്റെ പേര് പറഞ്ഞ് ഈ വ്യജന്‍ 10,000 രൂപ വാങ്ങിപ്പോയി എന്നാണ് അറിഞ്ഞത്. തന്റെ വാര്‍ഡില്‍ പിരിവ് നല്‍കിയ കാര്യം തിരക്കിയപ്പോള്‍ പറയുന്ന തുക നല്‍കിയില്ലെങ്കില്‍ നഗരസഭ ചെയര്‍പേഴ്‌സണെ കൊണ്ട് കടയില്‍ പരിശോധന നടത്തി ഇതിലും വലിയ തുക വാങ്ങിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രേ.

കൗണ്‍സിലര്‍ ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയപ്പോള്‍ അതിലും വിചിത്രം. ചെന്നിത്തലയുടെ ഫോട്ടോവെച്ച ടീഷര്‍ട്ട് അടിക്കുന്നതിനായി തന്റെ പേരില്‍ വന്‍തുക സ്വര്‍ണക്കടകളില്‍നിന്ന് വാങ്ങിയെന്നും താനിത് ആരോട് പരാതിപ്പെടുമെന്ന ആശങ്കയിലുമാണ് പ്രസിഡന്റ്. ആളാം തരവും ഗ്രൂപ്പുകള്‍ തിരിഞ്ഞും വമ്പന്‍ പണപ്പിരിവ് നടത്തുന്നത് പാര്‍ടിക്കുള്ളില്‍ പ്രധാന ചര്‍ച്ച വിഷയമായിരിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് ഇത്തരം വ്യജന്മാരെ സൃഷ്ടിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…