GST യുടെ ബാധകാഷ്യൂമേഖലയെ വീണ്ടും കടക്കെണിയിലാക്കുന്നു

24 second read

കൊല്ലം : കേരളത്തില്‍ GST നിലവില്‍ വന്ന 2017 ജൂലൈ 1ന് മുന്‍പ് 53 ഔട്ടേര്‍ണിന്റെ ‘ഗിനിയ ബസാവു’യിലെ ഒരു ടണ്‍ തോട്ടണ്ടി 2525 ഡോളറിന് അഡ്വാന്‍സ് ബുക്ക് ചെയ്ത് അഡ്വാന്‍സ് തുക കൈമാറിയിരുന്നത്. GSTനിലവില്‍വന്നതോടെ വിപണിയില്‍ തോട്ടണ്ടി വിലയില്‍ തകര്‍ച്ച നേരിട്ട് 2300-ല്‍ എത്തിയസമയത്ത് അഡ്വാന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ തോട്ടണ്ടി എടുക്കാന്‍ നിര്‍ബന്ധിതരായ ചെറുകിട ഫാക്ടറി ഉടമകള്‍ക്ക് ഒരുടിന്‍ (11.340Kg) 320 പരിപ്പിന് 8550/- രൂപാ ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഇത് 8250/- രൂപായില്‍ എത്തി നില്‍ക്കുന്നു. GSTവന്നപ്പോള്‍എക്‌സ്‌പോര്‍ട്ടേഴ്‌സ് ചെറുകിട വ്യാപാരികളില്‍ നിന്നും.5% നല്‍കി വാങ്ങിയ കശുവണ്ടിപരിപ്പ് എക്‌സ്‌പോര്‍ട്ട് ചെയ്താല്‍ ഉടന്‍ 5% GST തിരികെ ക്ലെയിം ചെയ്ത് വാങ്ങാം എന്നായിരുന്നു എക്‌സ്‌പോര്‍ട്ടേഴ്‌സിന് ഉറപ്പുകൊടുത്തിരുന്നത്.

ഒരുകണ്ടെയ്‌നര്‍ കശുവണ്ടിപരിപ്പ് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ശരാശരി 1 കോടി 30 ലക്ഷം രൂപാ ചിലവ് വരുമ്പോള്‍ ആറര ലക്ഷം രൂപ GSTതിരികെ എക്‌സ്‌പോര്‍ട്ടേഴ്‌സിന് കിട്ടേണ്ടതായിരുന്നു. ബാങ്കില്‍ നിന്നുംഓവര്‍ഡ്രാഫ്റ്റ് ആയി പലിശ കൊടുത്തുവാങ്ങിയ ഈ രൂപ കസ്റ്റമേഴ്‌സ് (GSTകൗണ്‍സില്‍) തിരികെ കൊടുക്കാത്തതിനാല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് എക്‌സ്‌പോര്‍ട്ടിംഗ് കുറച്ചിരിക്കുകയാണ്. കേന്ദ്രഗവണ്‍മെന്റ് അടിയന്തിരമായി ഈ പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ലായെങ്കില്‍ കൊല്ലത്തെ പ്രമുഖ കാഷ്യൂ ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തതു പോലെയുള്ള അവസ്ഥയിലേക്ക് പലരേയും തള്ളിവിടും.

എക്‌സ്‌പോര്‍ട്ടിംഗ് മേഖലയില്‍ തിളങ്ങി നിന്നിരുന്ന പല സ്ഥാപനങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. ഇതിലൂടെ പ്രമുഖ ബാങ്കുകളുടെ നഷ്ടം 1000 കോടിയോളം എത്തിയിട്ടുണ്ടാകും. വിരലിലെണ്ണാവുന്ന ഗ്രൂപ്പുകള്‍ ഒഴികെ ബാക്കിയുള്ള സ്ഥാപനങ്ങള്‍ പിടിച്ചു നില്‍ക്കാല്‍ വേണ്ടിയാണ് എക്‌സ്‌പോര്‍ട്ടിംഗ് മേഖലയില്‍ നിന്നും മാറി നില്‍ക്കുന്നതത്രെ. പരമ്പരാഗത രീതിയില്‍ പ്രോസസിംഗ് നടത്തുന്നതുംമെഷീനറി ഉപയോഗിച്ച് പ്രോസസിംഗ് നടത്തുന്നതുമായ തോട്ടണ്ടിയുടെ കൂലിയിലെ വ്യത്യാസവുംമെഷീനറി പരിപ്പിന്റെ വില മാത്രം കരിച്ചുവറുക്കുന്ന തോട്ടണ്ടിയുടെ പരിപ്പിന് ലഭിക്കുന്നതിനാല്‍ കരിച്ചുവറുപ്പ് ഫാക്ടറികളും പ്രതിസന്ധിയിലാണ് . കരിച്ച് വറുക്കുന്ന കശുവണ്ടി പരിപ്പിന് പ്രത്യേക വിപണി കിട്ടാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും കാഷ്യൂ പ്രമോഷന്‍ കൗണ്‍സിലിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല.

കയറ്റുമതി ചരക്കിന്റെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുകയും, വിയറ്റ്‌നാം, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടി പരിപ്പ്, കാലിത്തീറ്റ ഉപയോഗത്തിനെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വില കാണിച്ച് ഇന്ത്യയുടെ വിവിധ പോര്‍ട്ടുകളില്‍ ഇറക്കുമതിചെയ്യുന്നത്. ഇതിലെ നികുതി വെട്ടിപ്പ് നടത്തുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ കാഷ്യൂ ഫാക്ടറികള്‍ തുടര്‍ന്ന് മുന്നോട്ട് പ്രവര്‍ത്തിക്കാനും പതിനായിരകണക്കിന് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ അവരുടേയും കുടുംബാംഗങ്ങളുടേയും ജീവിതം മുന്നോട്ട് പോകാനും കഴിയുകയുള്ളു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…