മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ ഇന്‍ഡോ- ബഹ്റൈന്‍ കുടുംബ സംഗമം പരുമലയില്‍ സംഘടിപ്പിച്ചു. മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ സെക്രട്ടറി റോയി സ്കറിയ, സജി ചെറിയാന് എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോണ്‍, എഴുത്തുകാരന് ബെന്യാമിന്, സഭാ സെക്രട്ടറി ബിജു ഉമ്മന്‍, കത്തീഡ്രല്‍ ട്രസ്റ്റി ലെനി പി. മാത്യു, മുന്‍ വികാരി ഫാ. സജി മാത്യു, സഭാ മാനേജിങ് …