ദോഹ: കോവിഡ് 19 ബാധിച്ചു ഖത്തറില്‍ രണ്ടു പേര് കൂടി മരിച്ചു. മരണ സംഖ്യ 192 ആയി. 277 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. 247 പേര് കൂടി രോഗവിമുക്തി നേടി. 3767 പേരില്‍ നടത്തിയ പരിശോധനയിലാണ് 277 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. 247 പേര് കൂടി രോഗവിമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,11,505 എത്തി. അതേസമയം, 3,112 പേര് ചികിത്സയിലാണ്. 5,46, 285 പേരില്‍ നടത്തിയ പരിശോധനയില്‍ 1,14, 809 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്.