ദോഹ: ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ് വേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രഥമ ഫിഫ പാന്‍ അറബ് കപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചത്. പതിനായിരകണക്കിന് ഫുട്ബോള്‍ ആരാധകരുടെയും വിവിധ രാജ്യങ്ങളുടെ ഭരണാധിപന്മാരുടെയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആണ് അറബ് കപ്പും സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തത്. അറബ് കപ്പില്‍ പങ്കെടുക്കുന്ന 16 രാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ചു കൊണ്ടായിരുന്നു …