ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പിക്നിക് സംഘടിപ്പിക്കുന്നു. ഈ മാസം 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് പിക്നിക്. സ്കോക്കിയിലുള്ള ലയണ്‍സ് (7640 N.Kostner, Skokie, IL) പാര്‍ക്കില്‍ വച്ചാണ് പരിപാടി നടക്കുന്നത്. ഈ പിക്നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സരങ്ങള്‍ നടത്തുന്നതാണ്. 21ന് നടക്കുന്ന പിക്നിക്കിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം. പിക്നിക് ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു കട്ടപുറം (847 791 1452), കോര്‍ഡിനേറ്റേഴ്സ്-മനോജ് അച്ചേട്ട് (224 522 2470), …