ജൊഹാനസ്ബര്‍ഗ്: വാന്‍ഡറേഴ്സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. രണ്ടാ ഇന്നിങ്സില്‍ 240 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറിക്കരികെയെത്തിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ (188 പന്തില്‍ 96*) അര്‍ധസെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ വിജയം അനായാസമാക്കിയത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി (1-1). വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ഇത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാലാം …