തിരുവനന്തപുരം: മില്‍മ വിപണിയിലിറക്കിയ, ആയുര്‍വേദ മരുന്നുകളുടെ ഗുണങ്ങളടങ്ങിയ പാലിനും പാല് ഉത്പന്നങ്ങള്‍ക്കും മികച്ച പ്രതികരണം. മേഖലാ യൂണിയനുകള്‍ വിപണിയിലിറക്കിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതിനാല്‍ പ്രതിദിനം 5,000 മുതല്‍ 10,000 ലിറ്റര്‍ വരെ അധികമായി ഉത്പാദിപ്പിക്കാനുള്ള നടപടികളും മില്‍മ ആരംഭിച്ചു. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിവിധ തരം ഉത്പന്നങ്ങളാണ് ലോക്ക്ഡൗണില്‍ മില്‍മ വിപണിയിലെത്തിച്ചത്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ പാലില്‍ ചേര്‍ത്ത ”മില്‍മ ഗുഡ് ഹെല്‍ത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍” എന്ന പുതിയ ഉത്പന്നത്തിന് വന്‍ ഡിമാന്‍ഡുണ്ട്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക …