ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയന് കോപിന്റെ 22-ാം ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ബര്‍ഷ സൗത്തില്‍ ആരംഭിച്ചു. യൂണിയന് കോപ് ചെയര്മാന് മാജിദ് ഹമദ് റഹ്മ അല്‍ ഷംസിയും സിഇഒ ഖലിദ് ഹുമൈദ് ബിന്‍ ദിബന്‍ അല്‍ ഫലാസിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിവിധ വകുപ്പ് ഡയറക്ടര്‍മാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിനുള്ളില്‍ 25 കടകളും തുറന്നിട്ടുണ്ട്. 2,32,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 60 ദശലക്ഷം ദിര്‍ഹം ചെലവിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. കോവിഡിനു ശേഷം ആഭ്യന്തരവിപണി സജീവമാക്കുന്നതിന്റെ ഭാഗമായും ഉപയോക്താക്കള്‍ക്ക് മികച്ച …