തബൂക്: ലുലു ഗ്രൂപ്പിന്റെ സൗദിയിലെ പതിനാലാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തബൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. തബൂക്ക് മേയര്‍ എന്‍ജിനീയര്‍ ഫാരിസ് എം. അല്‍ ഷര്ഹാനി ഉദ്ഘാടനം ചെയ്തു. തബൂക് ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് അഹ്മദ് അസീരി സന്നിഹിതനായിരുന്നു. ഇതോടെ ഗ്രൂപ്പിന്റെ കീഴിലുള്ള മൊത്തം ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണം 154 ആയി ഉയര്‍ന്നു. തബൂക്കിലെ കിങ് ഫൈസല്‍ റോഡില്‍ പുതുതായി ആരംഭിച്ച പാര്‍ക്ക് മാളില്‍ 1,45,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. പലചരക്ക് സാധനങ്ങള്‍, പാല് ഉല്പന്നങ്ങള്, …