പത്തനംതിട്ട: സെക്രട്ടറിയെയും പ്രസിഡന്റിനെയും ഭരണ സമിതി അംഗങ്ങളെയും വെട്ടിലാക്കി മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്. ഗുരുതരമായ ക്രമക്കേടുകളില്‍ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള 2020-21 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ബാങ്ക് ഭരണ സമിതിയും സഹകരണ വകുപ്പും പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ക്രമക്കേടിന്റെ ആഴം കൂടുതല്‍ വ്യക്തമായി. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് ഫാക്ടറിക്ക് നല്കിയ തുക പലിശ സഹിതം 32.95 കോടി രൂപ പ്രസിഡന്റ്, സെക്രട്ടറി, ഭരണ സമിതി അംഗങ്ങള്‍ എന്നിവരില്‍ നിന്ന് ഈടാക്കാന്‍ …