തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍. ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ പഞ്ചവത്സര പദ്ധതിക്കുള്ള കരട് സമീപനരേഖയിലാണ് ഇതേക്കുറിച്ചുള്ള സൂചന. പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണം ചൂണ്ടിക്കാട്ടുമ്പോഴാണ് കേരളം നേരിടാന്‍ പോകുന്ന നാലുവെല്ലുവിളികള് എടുത്തുപറയുന്നത്. കേന്ദ്രം പങ്കിടുന്ന നികുതിയില്‍ കേരളത്തിനുണ്ടാവുന്ന കുറവ്, കേന്ദ്രത്തില്‍നിന്നുള്ള റവന്യൂകമ്മി ഗ്രാന്റ് നിര്‍ത്തലാകുന്നത്, ജി.എസ്.ടി. നഷ്ടപരിഹാരത്തുക അവസാനിക്കുന്നത്, കടമെടുപ്പുപരിധി പഴയനിരക്കിലേക്കു മാറ്റുന്നത് എന്നിവയാണ് കേരളം നേരിടാന്‍ പോകുന്ന വെല്ലുവിളികളെന്ന് സമീപന രേഖയില്‍ പറയുന്നു. പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശയനുസരിച്ച്, സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളില്‍ കേരളത്തിന്റെ പങ്ക് 2.5 ശതമാനത്തില്‍നിന്ന് 1.925 ശതമാനമാകും. …