പത്തനംതിട്ട: ഒരു വണ്ടി നിറയെ ആളുണ്ടോ? ഒരു കാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാ പത്രവും അങ്ങോട്ട് തരും: ഭാരത് ജോഡോ യാത്രയ്ക്ക് ആളു തികയ്ക്കാന്‍ പത്തനംതിട്ട ഡിസിസി മുന്നോട്ടു വച്ചിരിക്കുന്ന ഡീല്‍ ഇതാണ്. രാഹുല്‍ജിയുടെ പരിപാടി വിജയിപ്പിക്കാന്‍ കൂടുതല്‍ ആളുമായി ചെന്നില്ലെങ്കില്‍ അതിന്റെ നാണക്കേട് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അഖിലേന്ത്യാ നേതാവ് പിജെ കുര്യനാണ്. ഇദ്ദേഹത്തിന്റെ റാന്‍ മൂളിയാണ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ എന്നൊരു ആക്ഷേപം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുണ്ട്. അതു കൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ കണ്വന്ഷന് വിജയിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത …