തിരുവല്ല: മുന്‍മന്ത്രി സജി ചെറിയാന് മല്ലപ്പളളിയില് ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം സംബന്ധിച്ച കേസ് പോലീസ് എഴുതി തള്ളുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍. അന്വേഷണവുമായി മുന്നോട്ടു പോകത്തക്ക വിധം ഗൗരവം കേസിനില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാമെന്നാണ് ഗവണ്മെന്റ് പ്ലീഡര്‍ നല്കിയ നിയമോപദേശമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്പി ടി. രാജപ്പന് റാവുത്തര്‍ പറഞ്ഞു. റഫറല്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തിലാണ് സജി ചെറിയാന് ഭരണഘടനയ്ക്കെതിരേ ആഞ്ഞടിച്ചത്. പരിപാടി ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്ക് …