തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കേരളത്തിനറിയേണ്ടത് ഇതാണ്. അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ സ്ഥിതിയില്‍നിന്ന് അല്പം പുരോഗതി. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അതാണ്. അത്രമാത്രമേ സാധ്യമാകൂ. വരുന്ന സാമ്പത്തികവര്‍ഷം കേരളത്തിന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തില്‍ത്തന്നെ വലിയ കുറവുവരും. ഈ വിടവ് നികത്താന്‍ കേന്ദ്രം നല്കുന്ന ധനസഹായം 19,800 കോടിയില്‍നിന്ന് 13,000 കോടിയാവും. ഒറ്റയടിക്ക് 6800 കോടി കുറയും. മേയ് 31-ഓടെ കേന്ദ്രം നല്കുന്ന ജി.എസ്.ടി. നഷ്ടപരിഹാരവും നിലയ്ക്കും. വര്‍ഷം 12,000 കോടിയാണ് ലഭിച്ചിരുന്നത്. ഇത് 3000 കോടി കിട്ടിയാലായി. ഇതു രണ്ടും ചേര്‍ത്ത് …