കാലിഫോര്‍ണിയ: യു.എസില്‍ യുവ എന്‍ജിനീയര്‍ ഭാര്യയെ കൊലപ്പെടുത്തി. ഗൂഗിളില്‍ എന്‍ജിനീയറായ ചൈനീസ് സ്വദേശി ലിറേന് ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും ഗൂഗിളിലെ എന്‍ജിനീയറാണ്. യുവാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാലും വീടിന്റെ വാതില്‍ തുറക്കാത്തതിനാലും സുഹൃത്താണ് പോലീസില്‍ വിവരമറിയിച്ചത്. യുവാവ് വീടിനുള്ളിലുള്ളതായി കാണാമെന്നും എന്നാല്‍ അനങ്ങാന്‍ കഴിയാത്ത നിലയിലാണെന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവാവിനെ പരിക്കേറ്റ നിലയിലും ഭാര്യയെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം. സമീപത്തായി …