തിരുവനന്തപുരം: കെ.എസ്.യുവിന് ശേഷം കേരളാ മോഡല്‍ മാതൃകയാക്കി കുട്ടികള്‍ക്കായി ദേശീയ സംഘടന ഒരുങ്ങുന്നു.കേരളത്തില്‍ കഴിഞ്ഞ 14 വര്‍ഷക്കാലമായി പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച ജവഹര്‍ ബാലജനവേദി എന്ന സംഘടനയാണ് ജവഹര്‍ ബാല്‍ മഞ്ചായി മാറുന്നത്.നിലവില്‍ എഐസിസിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ പൈലറ്റ് റണ്‍ വിജയകരമായി മുന്നേറുകയാണ്. കേഡര്‍ സംവിധാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കുന്ന കാലയളവിലാണ് കുട്ടികളുടെ സംഘടനക്ക് തുടക്കം കുറിക്കുന്നത്. രണ്ട് കമ്മിറ്റികളാണ് സംഘടനക്കുള്ളത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും, കുട്ടികളുടെ കമ്മിറ്റിയും. സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ …