പത്തനംതിട്ട: പ്രമാദമായ കരിക്കിനേത്തുകൊലക്കേസില് പ്രതി സ്ഥാനത്ത് നിന്ന് അടൂര്‍ കരിക്കിനേത്ത് ഉടമ ജോസിനെയും സഹോദരന് ജോര്‍ജിനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന് വാങ്ങി എടുത്തത് 10 ലക്ഷം രൂപയായിരുന്നു. അതിന് അനുസരിച്ച് തിരക്കഥയും മെനഞ്ഞു. എന്നാല്‍, ഐജി ഹേമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം പുതിയ സംഘം അന്വേഷണം നടത്തിയതോടെ പണി പാളി. ജോസിനെ അറസ്റ്റ് ചെയ്തു. ജോര്‍ജ് പ്രതിയുമായി. കരിക്കിനേത്ത് കുടുംബത്തിന്റെ ബന്ധുവായ ചങ്ങനാശേരിക്കാരനാണ് പത്തനംതിട്ടയില്‍ പൊലീസുദ്യോഗസ്ഥന് 10 ലക്ഷം എത്തിച്ചു കൊടുത്തത്. പിന്നീട് ഇവര്‍ നിശ്ചയിച്ച തിരക്കഥ പ്രകാരം അറസ്റ്റ് നാടകത്തിനും …