തിരുവല്ല: ആത്മീയ പ്രവര്‍ത്തനത്തിന്റെ മറവില്‍ ആറായിരം കോടിയുടെ അനധികൃത വിദേശ സഹായം വകമാറ്റിയ സംഭവത്തില്‍ ബിലീവേഴ്സ് ചര്‍ച്ചിനുള്ള കുരുക്ക് മുറുക്കി കേന്ദ്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സഭയുടെ ഇടപാട് സംബന്ധിച്ചുള്ള സമഗ്ര അന്വേഷണത്തിന് നടപടി പുരോഗമിക്കുകയാണ്. രണ്ട് പതിറ്റാണ്ട് കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് നടത്തിയ ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സഭയുമായി ബന്ധമുള്ള ചില പുരോഹിതരെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്ളവരെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സ്ഥാപനങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ …