ന്യൂഡല്‍ഹി: വാട്സാപ്പ് സ്വകാര്യ മൊബൈല്‍ ആപ്പാണെന്നും അതിന്റെ നയം ഇഷ്ടമുണ്ടെങ്കില്‍ അംഗീകരിച്ചാല്‍ മതിയെന്നും ഡല്‍ഹി ഹൈക്കോടതി. താത്പര്യമില്ലാത്തവര്‍ക്ക് വാട്സാപ്പ് ഉപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സമയക്കുറവു കാരണം കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25-ലേക്കു മാറ്റി. സ്വകാര്യ ആപ്പാണ് വാട്സാപ്പെന്നും അതില്‍ ചേരണമോയെന്നത് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് സച്ദേവ ചൂണ്ടിക്കാട്ടി. മൊബൈല്‍ ആപ്പുകളുടെ ചട്ടങ്ങളും നിബന്ധനകളും വായിച്ചുനോക്കിയാല്‍ എന്തിനെല്ലാമാണ് സമ്മതം നല്‍കിയതെന്നറിഞ്ഞ് നിങ്ങള്‍ ആശ്ചര്യപ്പെടുമെന്ന് കോടതി പറഞ്ഞു. ഗൂഗിള്‍ മാപ്പുപോലും നിങ്ങളുടെ എല്ലാ …