കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായന്ന് ആരോപിച്ച് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു .നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പാര്‍ലമെന്റ് അംഗത്തിന് നല്‍കേണ്ട എല്ലാപ്രോട്ടോക്കോളുകളും ചട്ടങ്ങളും ലഘിച്ചു കൊണ്ട്, ഉത്ഘാടന പരിപാടിയിലെ ഇരിപ്പിടങ്ങള്‍ ചുരുക്കം ചിലര്‍ക്കായി നിജപ്പെടുത്തിയിരിക്കുകയാണ് എന്നാണ് ആരോപണം. ഡയസില്‍ നിന്ന് കോണ്‍ഗ്രസ്സ് ജനപ്രധിനിതികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പോര്‍ട്ട് ട്രസ്റ്റ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത് .പോര്‍ട്ട് ആസ്ഥാനത്തു വെച്ച് പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു .മാര്‍ച്ച് കെപിസിസി സെക്രട്ടറി തമ്പി സുബ്രമണ്യന്‍ ഉത്ഘാടനം …