മാട്രിമോണിയല്‍ സൈറ്റില്‍ കണ്ട പെങ്കൊച്ചിനെ ഇഷ്ടപ്പെട്ട് കല്യാണം ആലോചിക്കാന്‍ വേണ്ടി വിളിച്ചതാണ് പയ്യന്റെ തന്ത. പയ്യന് അമേരിക്കക്കാരന്, എംബിഎ കഴിഞ്ഞയാള്‍, പെങ്ങള് ഒന്ന് ബിഡിഎസിന് പഠിക്കുന്നു, മാതാവ് അധ്യാപിക അങ്ങനെ പിതാവ് കാര്യങ്ങള്‍ വിശദീകരിക്കുന്നു. പെണ്ണാകട്ടെ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. അങ്കമാലിയിലെ വലിയ ക്രിസ്ത്യന്‍ കുടുംബം, അഞ്ചടി അഞ്ചിഞ്ച് ഉയരം.. കുടുംബവും ശാരീരിക ചേര്ച്ചയുമൊക്കെ പറഞ്ഞ് കല്യാണം ഏതാണ്ട് ഇപ്പോള്‍ ഉറപ്പിക്കുമെന്ന മട്ടായി. അപ്പോഴാണ് പെണ്ണിന്റെ അപ്പന്റെ ചോദ്യം: ഞങ്ങള്‍ യാക്കോബായക്കാരാണ്. നിങ്ങളോ? ഞങ്ങള്‍ ഓര്‍ത്തഡോക്സുകാരാണെന്ന് പയ്യന്റെ പിതാവ്. ഈ കല്യാണം …