ജിദ്ദ: അല്‍കോബാറിലെ അസീസിയ പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനമോഷണക്കേസില്‍ പ്രതിയായ അങ്കമാലി സ്വദേശി ജോസ് മൂലനെതിരേ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെന്ന പരാതിയില്‍ അങ്കമാലി പോലീസ് സ്റ്റേഷനിലും കേസ്. 1001/2008 നമ്പര്‍ എഫ്ഐആര്‍ പ്രകാരമുള്ള കേസില്‍ ജോസ് മൂലന് രണ്ടാം പ്രതിയാണ്. നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. 80 കോടി രൂപ വിലമതിക്കുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് കള്ളക്കേസ് ആണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി തുടരന്വേഷണത്തിന് …