ദോഹ: ഇന്ത്യയുടെ തനത് ഉല്പന്ന വൈവിധ്യങ്ങളുമായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. 72-ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവേളയില്‍ ഇന്ത്യയുടെ സാംസ്കാരിക, പൈതൃക, രുചി വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിച്ചുകൊണ്ടാണ് അല്‍ ഗരാഫ ശാഖയില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായത്. ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലുവിന്റെ പുനരുപയോഗ ജൂട്ട് ബാഗുകളുടെ പുതിയ ശേഖരങ്ങളും സ്ഥാനപതി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ്, എംബസി ഉദ്യോഗസ്ഥര്‍, ലുലു മാനേജ്മെന്റ് പ്രതിനിധികള്‍, മന്ത്രാലയം ഉദ്യോഗസ്ഥര്‍, ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് …