ഒഐസിസി യൂത്ത് വിങ് യുവ 2020 ഹൈബി ഈഡന്‍ പങ്കെടുക്കും

16 second read

ബഹ്റൈന്‍: ഒഐസിസി യൂത്ത് വിങ് ആറാമത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവ 2020 ജനുവരി 23 ന് വൈകിട്ട് 7 നു നടക്കും. സല്‍മാനിയ കെസിഎ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് എറണാകുളം എംപി ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും.

ഒഐസിസി യൂത്ത് വിങ് ബഹ്റൈനിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ സോഷ്യല്‍ സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് സാമൂഹ്യ സേവന രംഗത്ത് ആത്മാര്‍ത്ഥതയുടെ മുദ്ര പതിപ്പിച്ച നിസ്വാര്‍ത്ഥനായസാമൂഹ്യ പ്രവര്‍ത്തകന്‍ സലാം മമ്പാട്ടുമൂലക്ക് സമര്‍പ്പിക്കും. കൈരളി പട്ടുറുമാല്‍ വിന്നര്‍ ഷമീര്‍ ചാവക്കാട് നയിക്കുന്ന ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…