രാജ്യത്ത് നടക്കുന്ന പ്രതിഷേധം മാനവികതക്കു മുകളില്‍ മതത്തിനെ പ്രതിഷ്ഠിക്കുന്നതിനെതിരെ ;രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഒരു ആയുധമായി പൗരത്വബില്‍ മാറുന്നുവെന്നും ഡി.കെ ശിവകുമാര്‍. ഹൈബി ഈഡന്‍ എംപി നയിച്ച ലോങ്ങ് മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്വം

16 second read

സ്വന്തം ലേഖകന്‍

കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഹൈബി ഈഡന്‍ എംപി നയിച്ച ലോങ്ങ് മാര്‍ച്ച് വന്‍ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി മാറി.എറണാകുളം ഠൗണ്‍ ഹാളില്‍ മുന്നില്‍ ജസ്റ്റിസ് കമാല്‍ പാഷ ഫ്‌ലാഗോഫ് ചെയ്ത ലോങ്ങ് മാര്‍ച്ച് മട്ടാഞ്ചേരി പള്ളത്ത് രാമന്‍ ഗ്രൗണ്ടില്‍ അവസാനിച്ചു.

ഭരണഘൂടം നിയമം പിന്‍വലിക്കുന്നതു വരെ ഈ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ പാടില്ലെന്ന് ലോങ്ങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.

സമാപന സമ്മേളനം കര്‍ണ്ണാടക മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ ഡി.കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്ത് നടക്കുന്ന പ്രതിഷേധം മാനവികതക്കു മുകളില്‍ മതത്തിനെ പ്രതിഷ്ഠിക്കുന്നതിനെതിരെയാണെന്നും,
രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഒരു ആയുധമായി പൗരത്വബില്‍ മാറുന്നുവെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രതിഷേധിക്കുന്നതിനായി ആദ്യമായാണ് ഡി.കെ ശിവകുമാര്‍ കേരളത്തിലെത്തുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തേ ഡി.കെ ശിവകുമാര്‍ രംഗത്തു വന്നിരുന്നു.

എംഎല്‍എമാരായ വി.സി സതീശന്‍ ,കെ.എം ഷാജി, പി.ടി തോമസ്, ടി.ജെ വിനോദ്, റോജി.എം.ജോണ്‍മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ്, കെ.ബാബു തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

പൗരത്വഭേദഗതിബില്ലിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ശബ്ദമായി മാറിയ യുവനേതാവു കൂടിയാണ് ഹൈബി ഈഡന്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…