സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു

Editor

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെയാണ്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും.

അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തില്ല. പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു.
പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

രാജ്യത്ത് നടക്കുന്ന പ്രതിഷേധം മാനവികതക്കു മുകളില്‍ മതത്തിനെ പ്രതിഷ്ഠിക്കുന്നതിനെതിരെ ;രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഒരു ആയുധമായി പൗരത്വബില്‍ മാറുന്നുവെന്നും ഡി.കെ ശിവകുമാര്‍. ഹൈബി ഈഡന്‍ എംപി നയിച്ച ലോങ്ങ് മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്വം

Related posts
Your comment?
Leave a Reply